E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:13 PM IST

Facebook
Twitter
Google Plus
Youtube

More in Business

മൂവായിരം മുതൽ 10 ലക്ഷം വരെ വിലക്കുറവ്, ജിഎസ്ടിയിൽ കോളടിച്ച് വാഹന വിപണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

GST-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു രാജ്യം, ഒരു നികുതി എന്ന പ്രഖ്യാപനവുമായി ജിഎസ്ടി നിലവിൽ വന്നുകഴിഞ്ഞു. പുതിയ നികുതി ഘടന പ്രകാരം നിർമാണത്തിൽ വരെ ലഭിക്കുന്ന ഇളവ് ഉപഭോക്താക്കളിലേക്കും കൈമാറാൻ വിവിധ വാഹന നിർമാതാക്കൾ തീരുമാനിച്ചതോടെ നേട്ടം പുതിയ കാർ വാങ്ങുന്നവർക്കാണ്. ചെറു കാറുകൾക്ക് ഒരു ശതമാനം വരെ നികുതി ജിഎസ്ടി പ്രകാരം കൂടിയിട്ടുണ്ടെങ്കിലും നിർമാണ ചിലവ് കുറഞ്ഞതും മൂലം വില കുറയ്ക്കാൻ മാരുതി അടക്കമുള്ള നിർമാതാക്കൾ തയാറായിട്ടുണ്ട്. നിലവിൽ മൂവായിരം രൂപമുതൽ പത്തു ലക്ഷം രൂപവരെ വിലക്കുറവിലാണ് വാഹനങ്ങൾ വിൽക്കുന്നത്. ഏതൊക്കെ നിർമാതാക്കള്‍ വാഹനങ്ങൾക്ക് വില കുറച്ചിട്ടുണ്ടെന്ന് നോക്കാം.

മാരുതി സുസുക്കി 

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാക്കളായ മാരുതി സുസുക്കി വിവിധ മോഡലുകളുടെ വില മൂന്നു ശതമാനം വരെ കുറച്ചു. ജി എസ് ടി നടപ്പാകും മുമ്പ് നിലവിലുണ്ടായിരുന്ന മൂല്യവർധിത നികുതി (വാറ്റ്) നിരക്കിനെ ആശ്രയിച്ചാവും ഓരോ സ്ഥലത്തും ലഭ്യമാവുന്ന കൃത്യമായ വിലക്കിഴിവെന്നും മാരുതി സുസുക്കി വ്യക്തമാക്കി. വിവിധ മോഡലുകൾക്ക് മൂവായിരം രൂപ മുതൽ 22000 രൂപ വരെയാണ് മാരുതി കുറച്ചിരിക്കുന്നത്. അതേസമയം, ജി എസ് ടിയുടെ വരവോടെ നിലവിൽ ലഭിച്ചിരുന്ന നികുതി ഇളവുകൾ പിൻവലിച്ച സാഹചര്യത്തിൽ സ്മാർട് ഹൈബ്രിഡ് ‘സിയാസ്’ ഡീസൽ, സ്മാർട് ഹൈബ്രിഡ് ‘എർട്ടിഗ’ ഡീസൽ എന്നിവയുടെ വില ഉയന്നു. ഏകദേശം ഒരു ലക്ഷം രൂപവരെയാണ് വില ഉയർന്നത്. 

ഹ്യുണ്ടേയ് 

രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് വാഹനങ്ങളുടെ വില കുറച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 8000 രൂപ മുതൽ ഏകദേശം 2.5 ലക്ഷം രൂപ വരെ വില കുറച്ചെന്നാണ് റിപ്പോർട്ടുകൾ. ഹാച്ച്‌ബാക്കുകളായ ഇയോൺ, ഗ്രാന്റ് ഐ 10, എലൈറ്റ് ഐ20, എക്സെന്റ്, ഐ20 ആക്ടീവ് തുടങ്ങിയവയ്ക്ക് 8000 രൂപ മുതൽ 24000 രൂപ വരെ കുറഞ്ഞപ്പോൾ ക്രെറ്റ, ട്യുക്സോൺ, സാന്റാഫേ തുടങ്ങിയ എസ് യു വികൾക്ക് 1 ലക്ഷം മുതൽ 2.5 ലക്ഷം വരെയാണ് വില കുറഞ്ഞത്. 

ടാറ്റ മോട്ടോഴ്സ് 

വിവിധ മോഡലുകളിലായി 3300 രൂപ മുതൽ 2.17 ലക്ഷം രൂപ വരെയാണ് ടാറ്റ മോട്ടോഴ്സ് കുറച്ചിരിക്കുന്നത്. ചെറു കാറുകളായ നാനോ, ടിയാഗോ, ടിഗോർ, സെസ്റ്റ്, ബോൾട്ട്, ഇൻഡിക്ക, എൻഡിഗോ എന്നിവയ്ക്ക് 5000 മുതൽ 21000 രൂപ വരെയും ക്രോസ്ഓവറായ ഹെക്സ, എസ് യു വിയായ സഫാരി എന്നിവയ്ക്ക് 80000 രൂപ മുതൽ 2.17 ലക്ഷം രൂപവരെയുമാണ് ടാറ്റ കുറച്ചത്. 

ഹോണ്ട  

ഹോണ്ട കാർസ് ഇന്ത്യ 10000 രൂപ മുതൽ 1.31 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചത്. ബ്രിയോയുടെ വില 12279 രൂപ, അമേസിന്റെ വില 14825 രൂപ, ജാസിന്റേത് 10031 രൂപ, ഡബ്ല്യുആർവി വില 10064 രൂപ എന്നിങ്ങനെ കുറയും. സിറ്റിക്ക് 28000 രൂപ വരെയും ബിആർ–വിയുടെ വില 30387 രൂപ വരെയും കുറയുമ്പോൾ സിആർ–വിയുടേത് 1.31 ലക്ഷം രൂപ കുറയും. 

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :