E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 28 2021 01:46 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജോലി കൊണ്ടുവരും ജിഎസ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

job
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ നികുതി വ്യവസ്‌ഥയിൽ വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കിയിരിക്കുന്ന ചരക്ക്, സേവന നികുതി (ജിഎസ്‌ടി) യുവതലമുറയ്‌ക്കു സമ്മാനിക്കുന്നതു കൂടുതൽ തൊഴിലവസരങ്ങളും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും. അക്കൗണ്ടിങ് രംഗത്തു മാത്രമല്ല വിപണനം, ഉപഭോക്‌തൃ സേവനം തുടങ്ങി പല മേഖലകളിലും തൊഴിലവസരങ്ങൾ വലിയ തോതിൽ വർധിക്കുമെന്നാണു പ്രതീക്ഷ. തൊഴിൽ മേഖലയിൽ 10 – 12% വരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്.

ജിഎസ്‌ടി നടപ്പിലായതോടെ വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. നികുതി ബാഹുല്യം ബിസിനസിന്റെ സുഗമമായ നടത്തിപ്പിന് ഇനി തടസ്സമാകുന്നില്ല. ചരക്കുനീക്കവും സംഭരണവും ഉൾപ്പെട്ട ലോജിസ്‌റ്റിക്‌സ് സംവിധാനങ്ങൾ കാലോചിതമാകുമ്പോൾ സാമ്പത്തികലാഭത്തിനു പുറമെ സമയലാഭവുമുണ്ടാകുന്നു. കൂടുതൽ വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് ആകർഷിക്കപ്പെടാൻ ഈ സാഹചര്യം ഉപകരിക്കും. അതാകട്ടെ തൊഴിലവസരങ്ങളിൽ ഗണ്യമായ വർധനയ്‌ക്കാണു സഹായകമാകുക.

രാജ്യത്തെ 130 കോടി ഉപഭോക്‌താക്കളിൽ 85 കോടിയും യുവതലമുറക്കാരാണ്. ഇവരാണ് അതിവേഗ വിൽപനയുള്ള ഉപഭോക്‌തൃ ഉൽപന്ന (എഫ്‌എംസിജി) ങ്ങളായാലും വാഹനങ്ങളായാലും ഇലക്‌ട്രോണിക് ഉൽപന്നങ്ങളായാലും അവയുടെയൊക്കെ ഏറ്റവും വലിയ ഉപഭോക്‌താക്കൾ. ഈ ഉൽപന്നങ്ങളെ സംബന്ധിച്ചിടത്തോളം ജിഎസ്‌ടി ഉപഭോക്‌തൃ സൗഹൃദമായ നികുതി പരിഷ്‌കാരമാണ്. യുവാക്കളുടെ വർധിച്ച പിന്തുണയിൽ വിപണി മെച്ചപ്പെടുമ്പോൾ ഈ ഉൽപന്നങ്ങളുടെ നിർമാതാക്കൾക്കു വിപണന, ഉപഭോക്‌തൃ സേവന വിഭാഗങ്ങളിൽ കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും.

മൂന്നു കോടിയിലേറെയാണു രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്‌എംഇ). അസംഘടിതമായ എംഎസ്‌എംഇ മേഖലയിലെ ജീവനക്കാരുടെ എണ്ണമാകട്ടെ അനേകം കോടികൾ വരും. ഇവരുടെ തൊഴിൽ സാഹചര്യങ്ങൾ സ്വാഭാവികമായും അത്ര മെച്ചപ്പെട്ടതല്ല. ജിഎസ്‌ടി നടപ്പായതോടെ എംഎസ്‌എംഇകളിൽ വലിയൊരു വിഭാഗം സംഘടിത മേഖലയുടെ ഭാഗമായി മാറുമെന്നാണു കരുതുന്നത്. ഈ മാറ്റം തൊഴിൽ സാഹചര്യങ്ങളുടെ മെച്ചപ്പെട്ട മാറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഓൺലൈൻ വിപണിയുടെ നിലനിൽപുതന്നെ യുവതലമുറയുടെ പിന്തുണയിലാണ്. ഇ – കൊമേഴ്‌സ് സംരംഭങ്ങളും സംഘടിത മേഖലയുടെ ഭാഗമായി മാറുമെന്നത് അവയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടാൻ ഇടയാക്കും.

അവ്യക്‌തതകളില്ലാത്തതും വ്യവസ്‌ഥകൾ അനായാസം പാലിക്കാൻ കഴിയുന്നതുമാണു നികുതി സമ്പ്രദായമെങ്കിൽ ഔപചാരിക സമ്പദ്‌വ്യവസ്‌ഥയുടെ ഭാഗമായി മാറുന്ന സംരംഭങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകും. ജിഎസ്‌ടി നടപ്പായതോടെ കൂടുതൽ ഇടത്തരം സംരംഭങ്ങൾ ഓഹരികളുടെ ആദ്യ പൊതുവിൽപന (ഐപിഒ) യ്‌ക്കു തയാറാകുമെന്നാണ് കുതുന്നത്. ഇവയെല്ലാം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യപ്പെടും. നാലു വർഷത്തിനകം 1000 കമ്പനികളെങ്കിലും ലിസ്‌റ്റ് ചെയ്യപ്പെടുമെന്നാണു ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആശിഷ് കുമാർ ചൗഹാന്റെ അനുമാനം. അഞ്ചു വർഷത്തിനകം നിക്ഷേപകരുടെ എണ്ണം 3.4 കോടിയിൽനിന്ന് 10 കോടിയാകുമെന്നും കണക്കാക്കുന്നു. തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വൻ വർധന സൂചിപ്പിക്കുന്നതാണ് ഈ കണക്കുകളും.

ജിഎസ്‌ടി നടപ്പായതോടെ പെട്ടെന്ന് ഏറ്റവും കൂടുതൽ ആവശ്യമായിവന്നിരിക്കുന്നത് അക്കൗണ്ടിങ് പ്രഫഷനലുകളെയാണെന്നു റിക്രൂട്മെന്റ് സൈറ്റുകളിലെ പോസ്‌റ്റിങ്ങുകൾ തന്നെ തെളിവ്. അക്കൗണ്ടിങ് പ്രഫഷനലുകളുടെ ആവശ്യം വർധിക്കുമെന്നും ഉറപ്പ്. കേരളത്തിൽനിന്നുള്ള മുപ്പതിനായിരത്തോളം വിദ്യാർഥികൾ ഉൾപ്പെടെ ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്‌സിനു പഠിക്കുന്ന 8.5 ലക്ഷം പേർക്ക് ഇതു പ്രതീക്ഷയ്‌ക്കു വക നൽകുന്നു. ജിഎസ്‌ടി കൂടി ഉൾപ്പെടുത്തിയാണു പാഠ്യപദ്ധതി പരിഷ്‌കരിച്ചിരിക്കുന്നതെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) യുടെ ബോർഡ് ഓഫ് സ്‌റ്റഡീസ് ചെയർമാനായിരുന്ന കേന്ദ്ര കൗൺസിൽ അംഗം ബാബു കള്ളിവയലിൽ പറഞ്ഞു. നവംബറിൽ നടക്കുന്ന പരീക്ഷയിൽ ജിഎസ്‌ടി സംബന്ധമായ ചോദ്യമുണ്ടാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :