E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 12:53 PM IST

Facebook
Twitter
Google Plus
Youtube

More in Business

കച്ചവടമാകാം, നികുതി അടയ്ക്കുന്നവരുമായി, അല്ലെങ്കിൽ ചങ്ങല പൊളിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

GST-shopping
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിങ്ങൾ നിയമം അനുസരിക്കുന്നതുകൊണ്ടു മാത്രമായില്ല, മറ്റുള്ളവരെ നിയമം അനുസരിക്കാൻ പ്രേരിപ്പിക്കുകയും വേണം; ജിഎസ്ടിയുടെ വിജയത്തിന്റെ അടിസ്ഥാനതത്വം ഇതാണ്. ഉൽപാദകൻ, ഏജന്റ്, വിതരണക്കാരൻ തുടങ്ങി ഒരു കച്ചവട ശൃംഖലയിൽ ഒരാൾ ജിഎസ്ടി അടയ്ക്കാതിരുന്നാൽ അത് മറ്റുള്ളവരെയും ബാധിക്കും. വാങ്ങുന്ന ഉൽപന്നം ജിഎസ്ടി അടച്ചതാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉപയോക്താവിന്റേതാകുന്നു. അല്ലെങ്കിൽ ചങ്ങലയാകെ പൊളിയും. 

ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് ആണ് ജിഎസ്ടിയുടെ അടിസ്ഥാനം. അതായത് എല്ലാ തലത്തിലും നികുതി അടയ്ക്കണം. പക്ഷേ, തൊട്ടുമുൻപത്തെ കച്ചവടത്തിന്റെ നികുതി കുറച്ചടച്ചാൽ മതിയാകും. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ബാബു സാബുവിൽനിന്ന് 1000 രൂപയ്ക്ക് തുണി വാങ്ങുന്നു. 5% ജിഎസ്ടി നിരക്കിൽ സാബു 50 രൂപ സർക്കാരിലേക്ക് നികുതിയായി നൽകുന്നു. ആ തുണി ഉപയോഗിച്ച് ബാബു റെഡിമെയ്ഡ് ഷർട്ട് ഉണ്ടാക്കി ഒരു കടയിൽ വിൽപനയ്ക്കായി നൽകുന്നു. ബാബു ഷർട്ടിന് മൂല്യ വർധനയുടെ പേരിൽ 200 രൂപ വില കൂട്ടിയിടുന്നു എന്നിരിക്കട്ടെ. അങ്ങനെ ചെയ്യുമ്പോൾ 200 രൂപയ്ക്കുമാത്രം ബാബു ജിഎസ്ടി അടച്ചാൽ മതിയാകും. 18 ശതമാനം നിരക്കിൽ 36 രൂപ ബാബു നികുതി അടയ്ക്കണം. അതായത് 1350 രൂപയ്ക്ക് നികുതി അടയ്ക്കേണ്ട എന്നർഥം. സാബു അടച്ച നികുതിയുടെ ക്രെഡിറ്റ് ഇവിടെ സാബുവിന് കിട്ടുന്നു. ഈ രീതിയിലുള്ള നേട്ടം അവസാന ചങ്ങലയിലെ അവസാന കണ്ണിയായ ഷർട്ട് വാങ്ങി ഉപയോഗിക്കുന്ന ആൾക്കും ലഭിക്കുന്നു. മുൻപും വാല്യൂ ആഡഡ് ടാക്സ് തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ, ഒരു വ്യത്യാസം മാത്രം. ഇവിടെ സാബു മൂല്യവർധനയുടെ പേരിൽ കൂട്ടിയ 200 രൂപയ്ക്കു മാത്രമാണ് നികുതി അടച്ചത്. മുൻപായിരുന്നെങ്കിൽ 1350 രൂപയ്ക്കും നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. കൂട്ടുപലിശ കണക്കാക്കുന്നതുപോലെ. 

ഇവിടെ പക്ഷേ ഒരു കാര്യമുണ്ട്. സാബുവിന് ഇൻപുട്ട് ക്രെഡിറ്റ് കിട്ടണമെങ്കിൽ ബാബു നികുതി കൃതൃമായി നികുതി അടച്ചിരിക്കണം. നികുതി അടച്ചാൽ മാത്രംപോരാ, കച്ചവടക്കാർ എല്ലാ മാസവും കൃത്യമായി റിട്ടേണും നൽകണം. വിതരണക്കാരൻ ജിഎസ്ടി അടച്ചിട്ടില്ലെങ്കിൽ ഉപയോക്താവിന് ഇൻപുട്ട് ക്രെഡിറ്റ് നഷ്ടമാകുമെന്നർഥം. നികുതി അടയ്ക്കാതെയുള്ള കച്ചവടവും നികുതി വെട്ടിപ്പും പൂഴ്ത്തിവയ്പും ജിഎസ്ടിയിലൂടെ കിട്ടുന്ന വിലക്കുറവിന്റെ മെച്ചം ഉപയോക്താവിനു നൽകാതെ കൊള്ളലാഭം എടുക്കൽ തുടങ്ങിയവ കണ്ടെത്താനും ആന്റി പ്രഫിറ്റീറിങ് കമ്മിറ്റിക്ക് സർക്കാർ രൂപംനൽകിയിട്ടുണ്ട്. ഈ കമ്മിറ്റി എത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചാകും ജിഎസ്ടിയുടെ വിജയം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :