E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:03 PM IST

Facebook
Twitter
Google Plus
Youtube

More in Business

എം ജി ഇന്ത്യയിലേക്ക്: തലപ്പത്ത് മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saic-motor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകപ്രശസ്തമായ ബ്രിട്ടീഷ് വാഹന ബ്രാൻഡായ എം ജി ഇന്ത്യയിലേക്ക്. ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷനാണ് (സായ്ക്) അവരുടെ ഉടമസ്ഥതയിലുള്ള എം ജിയെ ഇന്ത്യയിലെത്തിക്കുന്നത്. 2019 ൽ വാണിജ്യ ഉത്പാദനം ആരംഭിക്കാൻ പദ്ധതിയിടുന്ന സായ്കിെൻറ പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായി രാജീവ് ഛബയും  എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി മലയാളിയായ പി ബലേന്ദ്രനും ചുമതലയേറ്റു. ജനറൽ മോട്ടോഴ്സ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. കോന്നി സ്വദേശിയാണ് ബലേന്ദ്രൻ.

നൂറു കൊല്ലത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് റേസിങ് കാർ ബ്രാൻഡാണ് എം ജി. കാറുകളെല്ലാം ഇപ്പോഴും രൂപകൽപ ചെയ്യുന്നത് യൂറോപ്പിലാണ്. നിർമാണം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലായിരിക്കും. ഇതിനായി ജി എമ്മിന്റെ ഗുജറാത്തിലെ ഹാലോളിലെ നിര്‍മാണ ശാല ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് സായ്ക്. ഫോക്സ് വാഗൻ, ജനറൽ മോട്ടോഴ്സ് തുടങ്ങിയ രാജ്യാന്തര വാഹനനിർമാതാക്കളുമായി സായ്കിന്  വ്യവസായ ബന്ധങ്ങളുണ്ട്.   2008 ൽ ജി എം കടക്കെണിയിൽപ്പെട്ടപ്പോൾ സായക് നിക്ഷേപമാണ് കമ്പനിയെ കര കയറ്റിയത്.

െെചനയിൽ മാത്രം സായ്ക് വർഷം 61 ലക്ഷം കാറുകൾ വിൽക്കുന്നു. ഇന്ത്യയിലെ മൊത്തം കാർ ഉത്പാദനം 30 ലക്ഷമാണ്. അടുത്തയിടെ അലിബാബയുമായി സഹകരിച്ച് ഇൻറർനെറ്റ് കാർ ഇറക്കി സായ്ക് ലോക ശ്രദ്ധയാകർഷിച്ചിരുന്നു. പുതു തലമുറയ്ക്കായിറങ്ങിയ കാർ സാങ്കേതികതയുടെ അവസാന വാക്ക് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യു കെ, അമേരിക്ക, ഒാസ്ട്രേലിയ, ന്യൂസിലൻഡ്, തെക്കേ അമേരിക്ക, ഗൾഫ്, തായ് ലൻഡ്, ഇന്തൊനീഷ എന്നിവിടങ്ങളിൽ എസ് എ ഐ സിക്ക് സാന്നിധ്യമുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :