റമസാന്‍ നോമ്പുതുറയുെട ഇഷ്ട വിഭവങ്ങളിലൊന്നാണ് പത്തിരി. രുചിയേറിയ പത്തിരി മിതമായ നിരക്കിൽ നൽകുന്ന തൊടുപുഴ പെരുമ്പിള്ളിച്ചിറയിലെ കുടുംബ ശ്രീ യൂണിറ്റിൽ ഇപ്പോൾ നല്ല തിരക്കാണ്.
കുടുംബം പോറ്റാൻ പെടാപാടുപെടുന്ന ഭര്‍ത്താവിന് താങ്ങാകണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഇതിന്റെ പിറവി. വീട്ടുകാരെ ഊട്ടാന്മാത്രം പത്തിരിയുണ്ടാക്കിയിരുന്ന ആറു പേർ ചേർന്ന് വ്യാവസായിക അടിസ്ഥാനത്തിൽ അത് ഉണ്ടാക്കാന്‍ തീരുമാനിച്ചു. കുടുംബ ശ്രീയുടെ സാങ്കേതിക സഹായം കിട്ടി. വീട്ടുകാരുടെ പിന്തുണയും. ഇന്നിത് ഒരു കൂട്ടം വനിതകളുടെ ജീവിത മാർഗ്ഗം കൂടിയാണിത്.
മൂന്നു ലക്ഷം രൂപ വായ്പയെടുത്തു യന്ത്രങ്ങള്‍ വാങ്ങി. ഇതോടെ കൂടുതൽ ആവശ്യക്കാരിലേക്ക് പത്തിരി എത്തിക്കാനായി. നോമ്പുകാലമായതോടെ ഡിമാൻറ് കൂടി. തൊടുപുഴ മേഖലയിലെ എന്താഘോഷത്തിനും വിരുന്നൊരുക്കുമ്പോള്‍ അതിലൊന്ന് ഇവരുടെ പത്തിരിയാണ്. കുടുംബശ്രീയിൽ നിന്നും വാഗ്ദാനം ചെയ്ത സബ്സിഡി ലഭിച്ചിട്ടില്ലെന്നതാണ് ഏക സങ്കടം