രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ഇപ്പോഴും തുടരുകയാണ്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫർ വെല്ലുവിളികളെ മറ്റുകമ്പനികൾ വൻ ഓഫർ നൽകിയാണ് നേരിടുന്നത്. പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻ തന്നെയാണ് വിവിധ ഓഫറുകൾ നൽകി വരിക്കാരെ പിടിച്ചുനിർത്തുന്നതിൽ മുന്നിൽ നില്‍ക്കുന്നത്.
നേരത്തെ തന്നെ പ്രഖ്യാപിച്ച ഓഫറുകൾക്ക് പുറമെ വരിക്കാർക്ക് പ്രത്യേകം ഓഫറുകളും മെസേജായും ബിഎസ്എൻഎൽ നൽകുന്നുണ്ട്. കേവലം 395 രൂപയ്ക്ക് 71 ദിവസം കാലവധിയുള്ള പാക്കേജും ബിഎസ്എൻഎല്‍ നൽകുന്നുണ്ട്. ദിവസം രണ്ടു ജിബി ഡേറ്റയാണ് ഇതിലൂടെ നൽകുന്നത്. അതായത് 71 ദിവസത്തിന് 142 ജിബി ഡേറ്റ ഉപയോഗിക്കാൻ സാധിക്കും.
ഇതിനു പുറമെ ബിഎസ്എൻഎൽ ടു ബിഎസ്എൻഎൽ 3,000 മിനിറ്റും മറ്റു നെറ്റ്‌വർക്കുകളിലേക്ക് 1,800 മിനിറ്റും കോൾ സമയവും നൽകുന്നുണ്ട്. ഇതിനു ശേഷമുള്ള ഓരോ മിനിറ്റിനും 20 പൈസ ഈടാക്കും. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ജ്യോതി ശങ്കർ എസിന്റെ സന്ദേശമായാണ് മൊബൈൽ വഴി മെസേജ് ലഭിക്കുന്നത്.