E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:52 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോക്കിയ 3310 ഇന്ത്യയിൽ; വാങ്ങാൻ ചില കാരണങ്ങളുണ്ട് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Nokia-3310-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നോക്കിയ 3310 ഇന്ത്യയിലെത്തുകയാണ്. നോക്കിയ 3310 (2017) വ്യാഴാഴ്ച മുതൽ ഇന്ത്യയില്‍ വിൽപന തുടങ്ങുമെന്നാണ് അറിയുന്നത്. വില 3310 രൂപയായിരിക്കുമെന്ന് നോക്കിയയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ എച്ച്എംഡി ഗ്ലോബൽ അറിയിച്ചു.

രണ്ടായിരാമാണ്ടുകളിലെ ഏറ്റവും ജനപ്രിയ മൊബൈല്‍ഫോണ്‍ ബ്രാന്‍ഡായിരുന്നു നോക്കിയ. നോക്കിയ 3310 ക്ലാസിക് ഫോണ്‍ കൂടിയ ബാറ്ററി ലൈഫ് കൊണ്ടും ഏറെ പ്രിയപ്പെട്ടതായിരുന്നു. പിന്നീട് ആന്‍ഡ്രോയിഡ് ഫോണുകളുടെ കുത്തൊഴുക്കില്‍ ഇതിന്‍റെ പ്രഭാവം അവസാനിച്ചു. ഇന്നും നോക്കിയ ഫോണിലെ സ്‌നേക്ക് ഗെയിം ഓര്‍മിക്കാത്തവര്‍ ആരുണ്ട്? 

മേയ് പതിനെട്ടിന് വ്യാഴാഴ്ചയാണ് നോക്കിയ വീണ്ടും ഇന്ത്യയിൽ എത്തുന്നത്. ഓണ്‍ലൈനില്‍ ലഭ്യമാവാന്‍ ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്. വാം റെഡ്, യെല്ലോ, ഡാര്‍ക്ക് ബ്ലൂ, ഗ്രേ എന്നീ നിറങ്ങളിലാണ് ഇവ എത്തുക. ഏറ്റവും സിംപിളായ ഫോണ്‍ ഉപയോഗിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കു വേണ്ടിയാണിതെന്ന് കമ്പനി പറയുന്നു. 

കമ്പനി ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മിച്ച് വിപണിയിലിറക്കാന്‍ പോവുന്നതിന്റെ മുന്നോടിയായി 3310 ഇന്ത്യയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഇതിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഒറിജിനല്‍ 3310യുടെ അതേ ഡിസൈനിലാണ് ഇതും പുറത്തിറങ്ങുക. വെയിലുള്ള സ്ഥലത്തും കൂടുതല്‍ വ്യക്തമായി വായിക്കാന്‍ സാധിക്കുന്ന ഡിസ്‌പ്ലേ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പുതിയ പുഷ് ബട്ടണുകള്‍, മികച്ച യൂസര്‍ ഇന്റര്‍ഫേസ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. 

nokia-3310

പഴയ ഫോണ്‍ പോലെത്തന്നെ ഒരുമാസം വരെ സ്റ്റാന്‍ഡ്‌ബൈ ടൈം കിട്ടുന്ന ഫോണ്‍ ആണിത്. ഇതാണ് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകം. മൈക്രോ യുഎസ്ബി പോര്‍ട്ടും പിന്‍ ചാര്‍ജറും നോക്കിയ സ്ലാം ടെക്‌നോളജിയുടെ ബ്ലൂടൂത്ത് 3.0 സൗകര്യവുമുണ്ട്. 2.4 ഇഞ്ച് QVGA (240x320 പിക്സൽ) ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. പഴയ ഫോണിനാകട്ടെ 48x84 പിക്സൽ റെസലൂഷൻ ഡിസ്‌പ്ലേ ആയിരുന്നു ഉണ്ടായിരുന്നത്. 16MB സ്റ്റോറേജുള്ള ഫോണിന്റെ പ്ലാറ്റ്‌ഫോം നോക്കിയ സീരീസ് 30+ OS ആണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32GB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. LED ഫ്ലാഷുള്ള 2 MP പിന്‍ക്യാമറ, എഫ്എം റേഡിയോ, 22 മണിക്കൂര്‍ ടോക് ടൈം തരുന്ന 1200mAh ബാറ്ററി എന്നിവയുമുണ്ട്. പഴയ സ്‌നേക്ക് ഗെയിം പുതിയ കളര്‍ സ്‌ക്രീനില്‍ മികച്ചതായി തിരിച്ചെത്തുന്നുമുണ്ട്. 

ഈ മികച്ച ഡിസൈന്‍ ഉപഭോക്താക്കളുടെ ചുണ്ടുകളില്‍ സംതൃപ്തിയുടെ പുഞ്ചിരി വിരിയിക്കുമെന്ന് ഉറപ്പുണ്ടെന്ന് എച്ച്എംഡി വക്താവ് അജയ് മേത്ത പറഞ്ഞു. ഓര്‍മ്മകളുടെ ഒരു മോഡേണ്‍ വേര്‍ഷന്‍ എന്ന് വേണമെങ്കില്‍ പറയാം. ഒരിക്കലും ഇത് ആരാധകരെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :