രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ റീചാർജ് ചെയ്യാത്ത സിമ്മുകൾ ഇപ്പോഴും പ്രവർത്തിക്കുന്നതായി റിപ്പോരർട്ട്. ഫ്രീ വെൽകം ഓഫർ അവസാനിച്ചിട്ട് ഒരു ആഴ്ച കഴിഞ്ഞെങ്കിലും ഇപ്പോഴും ചില സിമ്മുകളിൽ ഡേറ്റയും കോളുകളും ഫ്രീയായി ഉപയോഗിക്കാൻ കഴിയുന്നുണ്ട്.
ഏപ്രില്‍ 15ന് സൗജന്യ ഓഫറുകള്‍ അവസാനിച്ച സാഹചര്യത്തില്‍ സിമ്മുകൾ പ്രവർത്തിക്കില്ലെന്ന് കമ്പനി ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. എന്നാൽ ഓഫർ കഴിഞ്ഞ ഏഴു ദിവസം കഴിഞ്ഞിട്ടും പ്രൈം അംഗത്വമെടുക്കാത്തവർക്കും ഫ്രീ ഡേറ്റ ലഭിക്കുന്നുണ്ട്. എന്നാൽ റീചാർജ് ചെയ്യാത്ത സിമ്മുകൾ റദ്ദാക്കാനുള്ള നടപടികള്‍ ജിയോ തുടരുന്നുവെന്നാണ് അറിയുന്നത്.
റീചാര്‍ജ് ചെയ്യാത്ത സിമ്മുകളെല്ലാം ഒറ്റയടിക്ക് റദ്ദാക്കില്ലെന്നാണ് ജിയോ അധികൃതർ അറിയിച്ചത്. സിമ്മിലെ സേവനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് തുടർച്ചയായി മെസേജുകൾ അയക്കുന്നുണ്ട്.