കേരളത്തിൽ പുതിയ വ്യവസായ നയം അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രഖ്യാപിക്കും. വ്യവസായവികസനത്തിനായി നിയമഭേദഗതിയടക്കം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ കൊച്ചിയിൽ പറഞ്ഞു. കൊച്ചിയിൽ പെട്രോകെമിക്കൽ ഹബ് സ്ഥാപിക്കാൻ 600 ഏക്കർ വിട്ടുകൊടുക്കുന്നതിൽ തൊഴിലാളികളുടെ ആശങ്കപരിഹരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 60 കോടി കുറയ്ക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞുവെന്ന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വ്യവസായ മന്ത്രി എ. സി മൊയ്തീൻ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്കാണ് മുൻഗണന നൽകുകയെന്ന് വ്യക്തമാക്കി. കേരളത്തിലെ വ്യവസായ ശാലകളിൽ മഴവെള്ള സംഭരണികൾ കൊണ്ടുവരും. കൂടുതൽ വ്യവസായ വികസനത്തിനും നിക്ഷേപങ്ങൾക്കുമായി സർക്കാരിൻറെ വ്യവസായ നയം അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ചട്ടങ്ങളിലെ ഭേദഗതിയടക്കം പരിഗണിക്കുന്നുണ്ട്.
വ്യവസായ ശാലകളുടെ മലിനീകരണത്തിനെതിരെ നടപടിയെടുക്കാനുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരത്തിൽ സർക്കാർ ഇടപെടില്ല. പക്ഷേ, ശാസ്ത്രീയ വിലയിരുത്തലിലൂടെ മലിനീകരണത്തിന് പരിഹാരം കാണാനാണ് മുൻഗണന നൽകേണ്ടത്. തെറ്റായ കേന്ദ്രനയത്തെ തുടർന്നാണ്. കേരളത്തിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാകുന്നതെന്നും എ. സി മൊയ്തീൻ കുറ്റപ്പെടുത്തി.