കരുനാഗപ്പള്ളി മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന്‍ അന്തരിച്ചു

Ramachandran-dies
SHARE

സി.പി.ഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്‍.രാമചന്ദ്രന്‍ അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ടോടെ കരുനാഗപ്പള്ളിയിലെത്തിക്കും. നാളെ രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്കാരം. സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി, എല്‍.ഡി.എഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കരുനാഗപ്പള്ളിയില്‍ എം.എല്‍.എയായിരുന്നു. നിലവില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു

Karunagapally ex MLA R. Ramachandran passed away

MORE IN BREAKING NEWS
SHOW MORE