ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുന്നില്ലെന്ന് സംസ്ഥാനം; നോട്ടിസ് അയച്ച് സുപ്രീംകോടതി

HIGHLIGHTS
  • ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരായ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി
  • രാജ്ഭവന്‍ അഡീ. ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും നോട്ടിസ്
  • സര്‍ക്കാരിനായി ഹാജരായത് മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍
governor-supreme-court-2
SHARE

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ രാജ്ഭവന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്.  വെള്ളിയാഴ്ചക്കകം   മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണറെന്ന് മനസിലാക്കുന്നില്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. തമിഴ്നാടിന്‍റെ കേസില്‍ ബില്ല് തിരികെ അയക്കാന്‍ വൈകിയതിന് ഗവര്‍ണറെ സുപ്രീംകോടതി വിമര്‍ശിച്ചു. 

ഭരണഘടന  അനുശ്ഛേദം 162 അനുസരിച്ച് ഗവര്‍ണര്‍ സംസ്ഥാന നിയമസഭയുടെ ഭാഗമാണെന്നും എന്നാല്‍ അത് ഗവര്‍ണര്‍ മനസിലാക്കുന്നില്ല എന്നുമായിരുന്ന കേസ് പരഗിണക്കവേ  സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം. മൂന്ന് ഓര്‍ഡിനന്‍സുകള്‍ ഒപ്പിട്ട ഗവര്‍ണര്‍ എന്നാല്‍ അത് ബില്ല് ആയപ്പോള്‍ രണ്ടുവര്‍ഷമായി ഒപ്പിടുന്നില്ലെന്ന് കെ കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. കേസ് പരിഗണിക്കവേ ഗവര്‍ണര്‍ക്ക് വേണ്ടി നിലപാട് പറയാന്‍ അഭിഭാഷകന്‍ കോടതിയിലില്ലായിരുന്നു.  കേസില്‍ അറ്റോര്‍ണി ജനറലിന്‍റെയും സോളിസിറ്റര്‍ സഹായം തേടിയ സൂപ്രീംകോടി രാജ്ഭവന്‍ അ‍ഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു . കേസില്‍ ഗവര്‍ണര്‍ കക്ഷിയായിരുന്നെങ്കിലും ഗവര്‍ണര്‍ക്ക് നോട്ടീസ് അയക്കുന്നതിന് ഭരണപരമായി തടസമുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്‍ അ‍ഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. എട്ടുബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്നവെന്നതാണ് സര്‍ക്കാരിന്‍റെ ഹര്‍ജി. മുഖ്യമന്ത്രി നേരിട്ട് വന്ന് ബില്ലുകളെപ്പറ്റി വിശദീകരിക്കുന്നില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറും സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പ് അധിക സത്യവാങ്മൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്ടനാട് സര്‍ക്കാരിന്‍റെ ബില്ലുകള്‍ ഒപ്പിടാത്ത കേസില്‍ അവിടുത്തെ ഗവര്‍ണറെ സുപ്രീംേകോടതി വിമര്‍ശിച്ച ബില്ല് തിരിച്ചയക്കാന്‍ കാലതാമസം വന്നതിലാണ്. മൂന്ന് വർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നുവെന്ന് കോടതി ആരാഞ്ഞു 

Supreme Court notice to Center, Kerala Governor over ‘no approval’ to 8 bills by Kerala govt

MORE IN BREAKING NEWS
SHOW MORE