കേരള ബാങ്ക് ബോര്‍‍ഡിലെ ലീഗ് അംഗത്വം: അതൃപ്തി പരസ്യമാക്കി മലപ്പുറത്തെ യുഡിഎഫ്

ajay-mohan-04
SHARE

കേരള ബാങ്ക് ബോര്‍‍ഡിലെ ലീഗ് അംഗത്വത്തില്‍ അതൃപ്തി പ്രകടമാക്കി മലപ്പുറം യുഡിഎഫ് ചെയര്‍മാന്‍ പി.ടി.അജയ്മോഹന്‍. യു.ഡി.എഫിന് വിഷമമുണ്ടെന്നും നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും അജയ്മോഹന്‍ മലപ്പുറത്ത് പറഞ്ഞു. കേരള ബാങ്ക് കേസില്‍നിന്ന് പി. അബ്ദുല്‍ ഹമീദ് എംഎല്‍എ പ്രസിഡന്റായ ബാങ്ക് വിട്ടുനിന്നു. അതിന്‍റെ പാരിതോഷികമാണോ സ്ഥാനമെന്ന് വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും അജയ്മോഹന്‍ പറഞ്ഞു.

പ്രമുഖ സഹകാരി എന്ന നിലയിലാണ് പി. അബ്ദുല്‍ ഹമീദിന് പദവി നല്‍കിയതെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും തീരുമാനമെടുക്കാന്‍ ലീഗിന് സ്വാതന്ത്ര്യമുണ്ടെന്നും വാസവന്‍ മനോരമന്യൂസിനോട് പറഞ്ഞു.

Kerala bank director board iuml UDF

MORE IN BREAKING NEWS
SHOW MORE