
ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്ന് അയ്യന്തോൾ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.രവീന്ദ്രനാഥൻ മനോരമ ന്യൂസിനോട്. കഴിഞ്ഞ 13 ന് രാത്രിയാണ് വിവരങ്ങൾ കൈമാറിയത്. ബാങ്ക് ഇടപാടുകളിൽ ഒന്നും ഇ.ഡിയ്ക്ക് മുമ്പിൽ മറച്ചുവയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ രവീന്ദ്രനാഥൻ ഒന്നര വർഷം മുമ്പാണ് പ്രസിഡന്റായി ചുമതലയേറ്റത്. 78 വർഷം പഴക്കമുളള ബാങ്കിൽ നിക്ഷേപങ്ങൾ സുരക്ഷിതം, ഒരാളുടേയും പണം നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രാദേശിക നേതാവായ ടി.സുധാകരന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്തായിരുന്നു കോടികളുടെ കള്ളപ്പണം വെളുപ്പിച്ചത്. ഇ.ഡി പിടികൂടിയ കൊള്ളപലിശക്കാരൻ പി.സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതിന്റെ ബാങ്ക് രേഖകൾ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.