ഭൂമിവിട്ട് ആദിത്യ എല്‍ വണ്‍; ഭ്രമണപഥം ഉയര്‍ത്തി

Aditya-L1
SHARE

സൂര്യതാപത്തിന്റെ രഹസ്യം തേടിയുള്ള ഇന്ത്യയുടെ പ്രഥമ സൗരപര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍.വണ്‍ ഭൂമിയുമായുള്ള ബന്ധം വിട്ടു യാത്രതുടങ്ങി. പുലര്‍ച്ചെ രണ്ടിനു നടന്ന ഭ്രമണം പഥം ഉയര്‍ത്തലോടെയാണു ആദിത്യ ഭൂഗുരുത്വാകര്‍ഷണ ബലത്തിന്റെ പരിധിക്കു പുറത്തേക്കുപോയത്. ഇതോടെ ലഗ്രാഞ്ചേ പോയിന്റ് ഒന്നിലേക്കുള്ള യാത്ര തുടങ്ങുന്ന ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സേര്‍ഷനു തുടക്കമായി. ക്രൂയിസ് ഫേസ് എന്നറിയപ്പെടുന്ന 110 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രക്കൊടുവില്‍ പേടകം ഭൂമിയില്‍ നിന്നു 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍.വണ്‍ ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തില്‍ എത്തിച്ചേരും. ബെംഗളുരുവിലെ ഇസ്ട്രാക്ക്, ശ്രീഹരിക്കോട്ടയിെല സതീഷ് ധവാന്‍ സ്പേസ് സെന്റര്‍, പ്ലോട്ട് ബെയര്‍,മൗറീഷ്യസ് എന്നിവടങ്ങളിലെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ എന്നിവര്‍ ട്രാന്‍സ് ലെഗ്രാഞ്ചിയന്‍ ഇന്‍സേര്‍ഷനില്‍ പങ്കാളികളായി.

MORE IN BREAKING NEWS
SHOW MORE