സതീഷ്കുമാറിന്റേത് 500 കോടിയുടെ ഇടപാട്; ഒരു സിപിഎം നേതാവിനു കൂടി കുരുക്ക്

HIGHLIGHTS
  • കരുവന്നൂര്‍ ബാങ്ക്: മുഖ്യപ്രതി സതീഷ്കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാട്
  • മുഖ്യസൂത്രധാരന്‍ തൃശൂര്‍ സ്വദേശി അനില്‍കുമാര്‍ എട്ടുവര്‍ഷമായി ഒളിവില്‍
  • കരുവന്നൂരില്‍നിന്ന് അനില്‍കുമാര്‍ തട്ടിയത് 18 കോടിയിലേറെ രൂപ
  • CPM സംസ്ഥാനസമിതിയംഗം എം.കെ.കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹ. ബാങ്കിലും റെയ്ഡ്
ayyanthole-bank-2
SHARE

കരുവന്നൂര്‍ കേസിലെ പ്രതി പി. സതീഷ്കുമാര്‍ സഹകരണ ബാങ്കുകള്‍ വഴി നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇ.ഡി.  മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ തൃശൂര്‍ സ്വദേശി അനില്‍ കുമാറിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. കരുവന്നൂരില്‍നിന്ന് 18 കോടി തട്ടിയ അനില്‍കുമാര്‍ എട്ടുവര്‍ഷമായി ഒളിവിലാണ്. ഇയാള്‍ തൃശൂരിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനാണ്.  എസ്.ടി ജ്വല്ലറി ഉടമ സുനില്‍കുമാറിന്റെ  ബന്ധുവാണ് അനില്‍കുമാര്‍. 

അതേസമയം, കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂരിലും കൊച്ചിയിലുമായി  ഇ.ഡിയുടെ വ്യാപക റെയ്ഡ്. അയ്യന്തോള്‍, തൃശൂര്‍ സഹകരണ ബാങ്കുകളിലും ഇ.ഡി. പരിശോധന തുടരുന്നു.  മുഖ്യപ്രതി സതീഷ്കുമാറിന്റെ കൂട്ടാളിയായ സുനില്‍കുമാറിന്റെ എസ്ടി ജ്വല്ലറിയിലും  ജെ.എസ് അസോസിയേറ്റിലും ഇ.ഡി. പരിശോധന നടത്തുകയാണ്. കൊച്ചി കോമ്പാറയിലെ വ്യവസായി ദീപക്കിന്റെ വീട്ടിലും പരിശോധന തുടരുന്നു.

സിപിഎം നേതാവായ എം.കെ.കണ്ണനാണ് തൃശൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്‍റ്. എം.കെ.കണ്ണന്റെ സാന്നിധ്യത്തിലാണ് ബാങ്കിലെ പരിശോധന. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലൂടെ നാല്‍പ്പതുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന്  മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെയാണ് പരിശോധന. അയ്യന്തോളില്‍ മാധ്യമപ്രവര്‍ത്തര്‍ക്കെതിരെ ഭീഷണിയുമായി സിപിഎമ്മുകാര്‍ രംഗത്തെത്തി. പൊലീസെത്തിയാണ് ഇവരെ തടഞ്ഞത്. 

Money laundering: ED raids state Co-operative banks in Thrissur, Ernakulam districts

MORE IN BREAKING NEWS
SHOW MORE