
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപെട്ടു. പാലാ തലപ്പലം അമ്പാറയിൽ താമസിച്ചുവരികയായിരുന്ന ഭാർഗവിയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ബിജു മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജു സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ ബിജു ഭാർഗവിയെ പാര കൊണ്ട് അടിക്കുകയായിരുന്നു. രണ്ട് വർഷമായി ഇരുവരും ബിജുവിന്‍റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്