പരസ്യപ്രസ്താവനകള്‍ ഗുണമോ എന്ന് ചിന്തിക്കേണ്ടത് നേതാക്കള്‍: മുരളി

k-muraleedharan
SHARE

പരസ്യപ്രസ്താവനകള്‍ ഗുണം ചെയ്യുമോ എന്ന് ചിന്തിക്കേണ്ടത് നേതാക്കളെന്ന് കെ.മുരളീധരന്‍. എ, ഐ ഗ്രൂപ്പുകളുടെ യോഗം ശരിയോ തെറ്റോ എന്ന് പറയുന്നില്ല. ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായാല്‍ 2004 ലെ ഗതി 2024 ലും വരും. തന്‍റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്‍റിനെ അറിഞ്ഞത് പത്രത്തിലൂടെ. എല്ലാകാലത്തും ഇങ്ങനെയൊക്കെയാണ് നടന്നിട്ടുള്ളത്. ഒരുമിച്ച് നില്‍ക്കണമെന്നും കെ.മുരളീധരന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വി.ഡി.സതീശനെതിരെ കേസെടുത്ത് കോണ്‍ഗ്രസിനെ പേടിപ്പിക്കേണ്ട. ഇതുകൊണ്ട് സതീശന് ഒരു ചുക്കും സംഭവിക്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE