ആര്‍ഷോ പരീക്ഷ എഴുതിയിട്ടില്ലെന്ന് കോളജ്; ഫലം പിന്‍വലിച്ചു

arshomaharajasnew-06
SHARE

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി മഹാരാജാസ് കോളജ്. ഇതോടെ ഫലം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. പരീക്ഷയിലെ മാര്‍ക്കിന് നേരെ പൂജ്യം എന്നും എന്നാല്‍ ഫലത്തിന് നേരെ 'പാസ്ഡ്' എന്നുമാണ് ആര്‍ഷോയുടെ പേരിന് നേരെ രേഖപ്പെടുത്തിയിരുന്നത്. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും എല്ലാ വിഷയങ്ങളുടെയും മാര്‍ക്ക് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. സംഭവിച്ചത് സാങ്കേതിക പിഴവെന്നായിരുന്നു കോളജിന്റെ ആദ്യ വിശദീകരണം. 

Maharajas College withdraws PM Arsho's result from website

MORE IN BREAKING NEWS
SHOW MORE