ആ പരീക്ഷ ഞാന്‍ എഴുതിയിട്ടില്ല; വ്യാജരേഖയ്ക്കായി ഇടപെട്ടില്ല: ആര്‍ഷോ

pm-arsho-1
SHARE

മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി ‌പരീക്ഷ എഴുതിയിട്ടില്ലെന്ന് എസ്.എഫ്.ഐ സെക്രട്ടറി പി.എം ആര്‍ഷോ മനോരമ ന്യൂസിനോട്. കേസ് മൂലം എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ ആകുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും സാങ്കേതിക പിശകാണോ ബോധപൂര്‍വമാണോ എന്ന് പരിശോധിക്കണമെന്നും ആര്‍ഷോ പറഞ്ഞു.

 കെ.വിദ്യയ്ക്കായി വ്യാജരേഖ ചമയ്ക്കാന്‍ ഇടപെട്ടിട്ടില്ലെന്നും എസ്.എഫ്.ഐ സെക്രട്ടറി വ്യക്തമാക്കി. തന്റെ  പണി അതല്ല. വിദ്യയെ വ്യക്തിപരമായി അറിയാമെന്നും  പക്ഷേ എസ്.എഫ്.ഐ അംഗമല്ലെന്നും ആര്‍ഷോ മനോരമ ന്യൂസിനോട് പറഞ്ഞു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചെന്ന് രേഖപ്പെടുത്തിയ റിസല്‍ട്ട് വിവാദമായതോടെ തിരുത്തി മഹാരാജാസ് കോളജ്. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്സൈറ്റില്‍നിന്ന് പിന്‍വലിച്ചു. മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും ആർഷോക്ക് മാർക്ക് കാണിച്ചിട്ടില്ലെങ്കിലും പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്.  . 

Controversy over SFI state secretary PM Arsho's mark list

MORE IN BREAKING NEWS
SHOW MORE