
കായികതാരങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് അപമാനമെന്ന് ബജരംഗ് പുനിയ. ബ്രിജ് ഭൂഷണെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് ഏഴ് ദിവസം വേണ്ടി വന്നുവെന്നും എന്നാല്‍ പ്രതിഷേധിച്ച തങ്ങള്‍ക്കെതിരെ കേസെടുത്തത് മണിക്കൂറുകള്‍ക്കുള്ളിലാണെന്നും താരം ആരോപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കസ്റ്റഡിയിലെടുത്ത പുനിയയെ രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്. അതേസമയം, സമരം അവസാനിപ്പിക്കില്ലെന്നും ജന്തര്‍മന്തറിലേക്ക് മടങ്ങിവരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി. കലാപശ്രമം ചുമത്തി കായികതാരങ്ങള്‍ക്കെതിരെ കേസെടുത്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തൽ , അനുമതിയില്ലാതെ സംഘടിക്കൽ എന്നീ കുറ്റങ്ങളും ഗുസ്തി താരങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Bajrang Punia slams delhi police