ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ്; ഷോറൂമുകളില്‍ റെയ്ഡ്

rto-raid-2
SHARE

ഇലക്ട്രിക് വാഹന വില്‍പനയുടെ മറവില്‍ സംസ്ഥാനത്ത് നടക്കുന്ന ക്രമക്കേടുകള്‍ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പരിശോധനയില്‍ ഒരു ഡസനിലേറെ ഷോറൂമുകള്‍ അടച്ചുപൂട്ടി. ക്രമക്കേടുകളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന്‍റെ സഹായം തേടുമെന്നും ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കി. 

ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് മനോരമ ന്യൂസ് പുറത്തുവിട്ടത് രണ്ട് മാസം മുന്‍പ്. ഇതിന്‍റെ ചുവടുപിടിച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പരിശോധനയ്ക്കിറങ്ങിയ ഗതാഗത കമ്മിഷണര്‍ ക്രമക്കേടുകള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടു.പരാമവധി 25 കിലോമീറ്റര്‍ വേഗം വേണ്ട ഇലക്ട്രിക്ക് സ്കൂട്ടര്‍ കുതിച്ചത് ഇരട്ടിവേഗത്തില്‍.  

എറണാകുളത്ത് മാത്രം പന്ത്രണ്ട് ഷോറൂമുകള്‍ അടച്ചുപൂട്ടി. നിയമം ലംഘിച്ച് വാഹനങ്ങള്‍ പുറത്തിറക്കിയതിന് നൂറുകോടി രൂപ വഴെ പിഴ ചുമത്താന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ വകുപ്പുണ്ട്. സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കുന്ന തട്ടിപ്പിന് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസിന്‍റെ സഹായം മോട്ടോര്‍ വാഹന വകുപ്പ് തേടും. 

Electric scooter showroom raid

MORE IN BREAKING NEWS
SHOW MORE