കേരളത്തിലേക്ക് മടങ്ങാന്‍ ജാമ്യ വ്യവസ്ഥകളില്‍ ഇളവ്; മഅദനിയുടെ ഹര്‍ജി മാറ്റി

abdul-nasser-madani
SHARE

കേരളത്തിലേക്ക് മടങ്ങാന്‍ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ പതിമൂന്നിലേക്ക് മാറ്റി. മറുപടി സമര്‍പ്പക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ബംഗ്ലൂരു സ്ഫോടനക്കേസിന്‍റെ വിചാരണയില്‍ അന്തിമ വാദം മാത്രം ബാക്കിയുള്ളതിനാല്‍ മഅദനി ബംഗ്ലൂരുവില്‍ തന്നെ കഴിയേണ്ടതുണ്ടോയെന്ന് വാദത്തിനിടെ ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനിയുെട ഹര്‍ജി.

Supreme Court of India On Abdul Nasser Madani

MORE IN BREAKING NEWS
SHOW MORE