നിയമസഭാ സംഘര്‍ഷക്കേസ്; തെളിവ് ശേഖരിക്കാന്‍ അനുമതി തേടി പൊലീസ്

assemblypoliceprobe-19
SHARE

നിയമസഭാ സംഘർഷക്കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി തെളിവ് ശേഖരിക്കാൻ അനുവാദം തേടി പൊലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പരാതിക്കാരും ആരോപണവിധേയരുമായ എം.എൽ.എമാരുടെയും വാച്ച് ആന്‍ഡ് വാർഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും അനുമതി തേടിയിട്ടുണ്ട്. നാളെ സ്പീക്കർ എ.എൻ.ഷംസീറുമായി ആലോചിച്ചശേഷം പൊലീസിന് അനുമതി നൽകുന്നതിൽ നിയമസഭാ സെക്രട്ടറി അന്തിമതീരുമാനമെടുക്കും. അതേസമയം സഭാ സമ്മേളനം നാളെ പുനരാരംഭിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Police seeks speaker's permission to collect evidence from assembly 

MORE IN BREAKING NEWS
SHOW MORE