പഴകി പുഴുവരിച്ച നിലയില്‍ രണ്ട് കണ്ടെയ്നര്‍ മല്‍സ്യം ; പിടികൂടി മരട് നഗരസഭ

maradufishn-06
SHARE

കൊച്ചി മരടില്‍ രണ്ടു കണ്ടെയ്നര്‍ പഴകിയ മത്സ്യം പിടികൂടി. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് നഗരസഭ നടത്തിയ പരിശോധനയിലാണ് മീന്‍ പിടിച്ചത്. ആന്ധ്രപ്രദേശ് റജിസ്ട്രേഷനിലുള്ള കണ്ടെയ്നറുകളിലാണ് മീന്‍ സൂക്ഷിച്ചിരുന്നത്.

കണ്ടെയ്നറുകളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച നിലയില്‍ മീന്‍ കണ്ടെടുത്തത്. 4000 കിലോയോളം വരുന്ന റോഹു, പിരാന എന്നീ വളര്‍ത്തു മത്സ്യങ്ങളായിരുന്നു കണ്ടെയ്നറില്‍. 

അന്യസംസ്ഥാനത്തു നിന്നെത്തിയ മത്സ്യങ്ങളായത് കൊണ്ടു തന്നെ അതിർത്തിയിലെ സുരക്ഷാ വീഴ്ചയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. കണ്ടെടുത്ത മത്സ്യങ്ങള്‍ നശിപ്പിച്ചു കളയുമെന്നും വേണ്ടത്ര നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു

rotten fish seized in maradu

MORE IN BREAKING NEWS
SHOW MORE