ഡി സി സി ഓഫിസിലെ വാതിൽ ചവിട്ടിത്തുറന്ന് മുൻ പ്രസിഡന്റ്; വിഡിയോ പുറത്ത്

dcc-pta
SHARE

പത്തനംതിട്ട ഡി സി സി ഓഫിസിലെ യോഗത്തിനിടെ വാതിൽ ചവിട്ടിത്തുറന്ന് മുൻ പ്രസിഡന്റ് ബാബു ജോർജ് . കഴിഞ്ഞദിവസം ചേർന്ന ഡിസിസി യോഗത്തിൽ ആയിരുന്നു സംഭവം. വാതിൽ ചവിട്ടി പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യോഗത്തിൽ നിന്ന് മുൻ എംഎൽഎ കെ ശിവദാസൻ നായർ മുൻ ഡിസിസി പ്രസിഡന്റുമാരായ ബാബു ജോർജ് പി മോഹൻരാജ് എന്നിവർ ഇറങ്ങിപ്പോയിരുന്നു. 

സംഘടന നടപടിക്ക് വിധേയരായി മാറി നിൽക്കുന്നവരെയും പുതിയ ഭരണസമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഇറങ്ങിപ്പോയ ശേഷം തിരികെ വന്നാണ് ബാബു ജോർജ് വാതിൽ ചവിട്ടി തുറന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് അതൃപ്തിയിലാണ്. ഗ്രൂപ്പു പോരിന്റെ ഭാഗമാണ് വീഡിയോ പുറത്തുവന്നതും. നിലവിലെ ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിലിന്റെ പ്രവർത്തനം തൃപ്തികരം അല്ലെന്നും ആക്ഷേപമുണ്ട്

The former president kicked open the door of the DCC office

MORE IN BREAKING NEWS
SHOW MORE