പനിയെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

oommenchandy-hospital
SHARE

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പനിയെ തുടര്‍ന്ന്  വൈകിട്ട്  നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ന്യൂമോണിയ ബാധയുടെ തുടക്കവും ഉള്ളതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍  ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.  തുടര്‍ ചികില്‍സകള്‍ക്കായി ബെംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടിക്ക് പനി ബാധിച്ചത്.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസനും   തിരുവനന്തപുരത്തെ വീട്ടില്‍ ഉമ്മന്‍ചാണ്ടിയെ  സന്ദര്‍ശിച്ചിരുന്നു.  

Oommen Chandy admitted to hospital

MORE IN BREAKING NEWS
SHOW MORE