സ്വകാര്യ വ്യവസായത്തിനായി പുതുപദ്ധതി; ലക്ഷം കോടിയുടെ വിറ്റുവരവ് ഉന്നം

budget-industry
SHARE

സ്വകാര്യ വ്യവസായങ്ങളുടെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കും. ആയിരം എം.എസ്.എം.ഇകള്‍ ചേര്‍ന്ന് ലക്ഷം കോടിയുടെ വിറ്റുവരവ് സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാകുന്നത്. പ്രവര്‍ത്തനമൂലധനം കണ്ടെത്താന്‍ ബാങ്കുകളുമായി ചേര്‍ന്ന് സ്കീം തയ്യറാക്കുന്നതടക്കം പരിഗണനയിലുണ്ട്.

എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം എന്ന പദ്ധതി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. 120 കോടിയും നീക്കിവച്ചു. ഈ പദ്ധതിയുടെ തുടര്‍ച്ചയാണ് ഇത്തവണ വിഭാവനം ചെയ്യുന്നതെന്നാണ് സൂചന. സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളുമാക്കി വികസിപ്പിക്കാനാണ് ശ്രമം. ഇതിന് മുന്നോടിയായി എം.എസ്.എം.ഇ മേഖലയില്‍ സര്‍ക്കാര്‍ സര്‍വേ നടത്തും. തിരഞ്ഞെടുക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കാകും സര്‍ക്കാര്‍ സഹായം.

പ്രവര്‍ത്തനമൂലധനം കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി ബാങ്കുകളുമായി ചേര്‍ന്ന് വ്യവസായവകുപ്പ് സ്കീം തയ്യാറാക്കും. കുറച്ചുതുക സര്‍ക്കാര്‍ സഹായമായും നല്‍കും. പരിധി നിശ്ചയിച്ച് മൂലധന സബ്സിഡി നല്‍കുന്ന പദ്ധതിയും ആലോചനയിലുണ്ട്.  പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിന് 25 ശതമാനം വരെ സര്‍ക്കാര്‍ സഹായം നല്‍കുന്നതും പരിഗണനയിലുണ്ട്. വ്യവസായങ്ങള്‍ക്ക് നികുതിഇളവ് ലഭ്യമാക്കുന്നതിനും ആലോചനയുണ്ട്. പുതിയ ഉപകരണങ്ങള്‍ വാങ്ങുമ്പോഴുള്ള നികുതിയിലെ എസ്.ജി.എസ്.ടി വിഹിതം പദ്ധതി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ മടക്കി നല്‍കും.

MORE IN BREAKING NEWS
SHOW MORE