ത്രിപുരയില്‍ കോണ്‍ഗ്രസ്–സിപിഎം സീറ്റ് ധാരണ; മണിക് സര്‍ക്കാര്‍ മല്‍സരിക്കില്ല

tripura-cpm
SHARE

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സീറ്റ് ധാരണയായി. മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഇത്തവണ മല്‍സരിക്കില്ല. സിപിഎം 43 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മല്‍സരിക്കും. സിപിെഎ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക് എന്നീ പാര്‍ട്ടികള്‍ ഒാരോ സീറ്റില്‍ വീതം മല്‍സരിക്കും. ഒരു സ്വതന്ത്രനും സഖ്യത്തിന്‍റെ ഭാഗമായി മല്‍സരരംഗത്തുണ്ട്. മണിക് സര്‍ക്കാരിന്‍റെ മണ്ഡലമായ ധാന്‍പുരില്‍ പുതുമുഖമായ കൗശിക് ചന്ദയാണ് ജനവിധി തേടുക. പ്രദ്യോത് മണിക്യദേബ് ബര്‍മന്‍റെ ഗോത്ര പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സഖ്യം യാഥാര്‍ഥ്യമായില്ല

MORE IN BREAKING NEWS
SHOW MORE