ചോരവാര്‍ന്ന യുവതിയെ ബന്ധിയാക്കി; കത്തി രണ്ടായി ഒടിഞ്ഞു; നേരിട്ടത് മൃഗീയ അതിക്രമം

travel-agency-employee-was-
SHARE

കൊച്ചിയില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരിക്ക് നേരെയുണ്ടായത് മൃഗീയ അതിക്രമം. കഴുത്തുമുറിഞ്ഞ് ചോരവാര്‍ന്ന യുവതിയെ അക്രമി ബന്ധിയാക്കി. മരണവെപ്രാളത്തില്‍ പുറത്തേക്കോടിയ യുവതിയെ പ്രതി കസേരയില്‍ പിടിച്ചിരുത്തി. കഴുത്ത് മുറിഞ്ഞ് ശബ്ദം നിലച്ച യുവതി ചോദ്യങ്ങള്‍ക്ക് മറുപടി എഴുതി നല്‍കി. ആക്രമിക്കാന്‍ ഉപയോഗിച്ച കത്തികളില്‍ ഒന്ന് രണ്ടായി ഒടിഞ്ഞു. എന്നാല്‍ പ്രതി ജോളി ജെയിംസ് എത്തിയത് ആസൂത്രണത്തോടെയെന്ന് എ.സി.പി പി.രാജ്കുമാര്‍. ട്രാവല്‍സ് ഉടമയെ പ്രതി അരമണിക്കൂറിലേറെ ഓഫിസില്‍ കാത്തിരുന്നു . യുവതിയെകൊണ്ട് ഉടമയെ ഫോണില്‍ വിളിപ്പിച്ചുവെന്നും എ.സി.പി മനോരമ ന്യൂസിനോട് പറഞ്ഞു.

അതിനിടെ പ്രതി ജോളിയുടെ ആരോപണങ്ങള്‍ നിഷേധിച്ച്  ട്രാവല്‍സ് ഉടമ മുഹമ്മദ് അലി. ജോളിയില്‍ നിന്ന് വീസയ്ക്കായി വാങ്ങിയത് 35,400 രൂപ മാത്രം. വര്‍ക് പെര്‍മിറ്റ് റദാക്കിയതോടെ 2020ല്‍ അക്കൗണ്ട് മുേഖന പണം തിരികെ നല്‍കിയെന്നും ട്രാവല്‍സ് ഉടമ പറഞ്ഞു. 

Travel agency employee was brutally assaulted in Kochi

MORE IN BREAKING NEWS
SHOW MORE