‘മുന്‍ എസ്എഫ്ഐക്കാരനാണ് കളി വേണ്ട’; വിദ്യാര്‍ഥി നേതാവിന് രാജിവച്ച അധ്യാപകന്റെ ഭീഷണി

nandakumar-threatened-stude
SHARE

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവ് സുപ്രകാശിനെതിരെ ഭീഷണിയുമായി രാജിവച്ച അധ്യാപകന്‍. താന്‍ മുന്‍ എസ്.എഫ്.െഎ യൂണിയന്‍ ചെയര്‍മാനാണെന്നും ഒരുപാട് ബന്ധവും സ്വാധീനവും തനിക്കുണ്ടെന്നും സിനിമാമേഖലയില്‍വച്ച് നേരിട്ട് കാണാമെന്നുമാണ് സിനിമോട്ടോഗ്രഫി അസോഷ്യേറ്റ് പ്രഫസറായിരുന്ന നന്ദകുമാറിന്റെ ഭീഷണി. രാജിവച്ചതിന് പിന്നാലെ നന്ദകുമാര്‍ വിദ്യാര്‍ഥിക്ക് അയച്ച ഭീഷണി സന്ദേശം മനോരമ ന്യൂസിന് ലഭിച്ചു. 

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുണ്ടായിരുന്നവരുടെ കൂട്ടരാജിക്ക് പിന്നാലെയാണ് രാജിവച്ച അധ്യാപകന്‍ നന്ദകുമാര്‍ സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവിന് ഭീഷണി സന്ദേശം അയച്ചത്. താന്‍ പുല്ലൂര്‍ കെ.കെ.റ്റി.എം കോളജിലെ മുന്‍ എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാനാണ്. കളി തന്നോട് വേണ്ട. പഠിക്കാന്‍ വന്നയാള്‍ വിചാരണ നടത്തേണ്ടെന്നാണ് ഭീഷണിയുടെ സ്വരത്തിലുള്ള സന്ദേശം. താന്‍ ഒരുപാട് ബന്ധവും സ്വാധീനവുമുള്ള വ്യക്തിയാണ്്. സിനിമാമേഖലയില്‍വച്ച് നേരിട്ട് കാണാമെന്നുമാണ് നന്ദകുമാറിന്റെ ഭീഷണി. സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാനായിരിക്കാന്‍ ശ്രീദേവിന് യോഗ്യതയില്ലെന്നും താന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് രാജ്യത്തും വിദേശത്തുമടക്കം വലിയ പരിചയസമ്പത്തുണ്ടെന്നും മിണ്ടാതിരുന്നുകൊള്ളണമെന്നുമാണ് അധ്യാപകന്റെ ഭീഷണി. 

Resigned teacher from KR Narayanan Film Institute threatened student council Chairman Sreedev Suprakash

MORE IN BREAKING NEWS
SHOW MORE