4 മലയാളികൾക്ക് പത്മശ്രീ; സുധാ മൂർത്തിക്കും വാണി ജയറാമിനും പത്മഭൂഷൻ

padma-award
SHARE

ഈ വര്‍ഷത്തെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗാന്ധിയന്‍ വി.പി.അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി.ഐ.ഐസക് എന്നിവരടക്കം 91 പേര്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹരായി. തബല ഇതിഹാസം സാക്കിര്‍ ഹുസൈന്‍, മുന്‍കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണ, ഒ.ആര്‍.എസ് ലായനി ചികില്‍സയുടെ പ്രയോക്താവായ ദിലിപ് മഹലനോബിസ്, അന്തരിച്ച എസ്.പി നേതാവ്   മുലായംസിങ് യാദവ് എന്നിവരടക്കം ഒന്‍പതുപേര്‍ പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായി. ഗായിക വാണി ജയറാം, സുധാ മൂര്‍ത്തി, കുമാര്‍ മംഗളം ബിര്‍ള എന്നിവരടക്കം ഒന്‍പതുപേര്‍ക്ക് പത്മഭൂഷന്‍ ലഭിച്ചു. സംഗീത സംവിധായകന്‍ കീരവാണി, നടി രവീണ ടണ്ഠന്‍ എന്നിവര്‍ പത്മശ്രീ ജേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു

Padma Awards 2023: Ustad Zakir Hussain Conferred With Padma Vibhushan, MM Keeravani and Raveena Tandon Awarded Padma Shri

MORE IN BREAKING NEWS
SHOW MORE