ആനകളെ തുരത്താനെത്തി; വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ച് കൊന്നു

sakthivel-2
SHARE

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശി ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെ ആറുമണിയോടെയായിരുന്നു കാട്ടാന ആക്രമണം.  പന്നിയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ കുട്ടിയാന ഉൾപ്പെടെ മൂന്ന് കാട്ടാനകൾ നിൽക്കുന്നതായി തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശക്തിവേല്‍ സ്ഥലത്തെത്തിയത്. മൂടല്‍മഞ്ഞുകാരണം ആനകളെ കാണാതെ മുന്നില്‍ അകപ്പെട്ടു എന്നാണ് നിഗമനം. ഏറെനേരമായിട്ടും ശക്തിവേല്‍ തിരിച്ചവരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചത്തിയപ്പോഴാണ് സ്കൂട്ടര്‍ കണ്ടത്. തേയിലത്തോട്ടത്തിലെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ആശുപതിയിലേക്ക് മാറ്റിയത്.

Forest department watcher killed by elephant attack

MORE IN BREAKING NEWS
SHOW MORE