ബിബിസി ഡോക്യുമെന്ററി; ജാമിയ മിലിയ സര്‍വകലാശാലയില്‍ വന്‍ പൊലീസ് സന്നാഹം

jamia-security
SHARE

പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ വന്‍ സന്നാഹമൊരുക്കി പൊലീസ്. നാല് വിദ്യാര്‍ഥികളെ കരുതല്‍തടങ്കലിലാക്കി. ഗേറ്റുകള്‍ അടച്ച പൊലീസ് വിദ്യാര്‍ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ആറുമണിക്കാണ് എസ്എഫ്ഐയും എന്‍എസ്‌യുവും  ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

After JNU, BBC documentary showdown in Delhi's Jamia; 4 students detained

MORE IN BREAKING NEWS
SHOW MORE