ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നു; ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിന് എതിരല്ല: അനില്‍ ആന്‍റണി

anil-antony-3
SHARE

ബി.ബി.സി. ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളി , താന്‍ നടത്തിയ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെപിസിപി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ മകനുമായ അനിൽ ആന്റണി മനോരമ ന്യൂസിനോട്. ഇന്ത്യയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററി എന്നുതന്നെ കരുതുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ല, ഡോക്യുമെന്‍ററി നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും അനില്‍ ആന്‍റണി കൗണ്ടര്‍ പോയ്ന്‍റില്‍ പറഞ്ഞു.

അതേസമയം, അനില്‍ ആന്റണി  കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ഭാഗമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന നടക്കുകയാണ്. സംസ്ഥാന വ്യാപകമായി കെപിസിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അനില്‍ ആന്റണിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തന്നെ രംഗത്തെത്തിയിരുന്നു.  താന്‍ പറയുന്നതാണ് ഔദ്യോഗിക അഭിപ്രായമെന്ന് ഷാഫി പറഞ്ഞു., അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. 

Anil Antony on bbc documentary controversy

MORE IN BREAKING NEWS
SHOW MORE