മെസി വക ആദ്യ ഗോള്‍; ഓസ്‌ട്രേലിയയ്‌ക്കെതിരേ അര്‍ജന്റീന മുന്നില്‍

WCup Argentina Australia Soccer
SHARE

ഓസ്ട്രേലിയയ്‌ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ. 35–ാം മിനിറ്റിൽ നിക്കോളാസ് ഒട്ടാമെൻഡിയുടെ പാസിൽനിന്നാണ് ലയണൽ മെസ്സി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയെ അർജന്റീനയ്‌ക്കെതിരെ ഓസ്ട്രേലിയ കളംപിടിക്കുന്നതിനിടെയാണ് ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്.

അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ഓസീസ് ബോക്സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് പ്രതിരോധിച്ചെങ്കിലും പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി ഓടിയെത്തിയ മെസ്സിക്ക് പാകത്തിന് മുന്നിൽ വച്ചുകൊടുത്തു. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധം തകർത്ത് ഗോൾകീപ്പറിനെയും കാഴ്ചക്കാരനാക്കി വലയിൽ. സ്കോർ 1–0.

Argentina vs Australia FIFA World Cup Pre-quarter, Live Score

MORE IN BREAKING NEWS
SHOW MORE