‘പണം തിരികെ തന്നില്ലെങ്കില്‍ സമരം’; പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ എല്‍ഡിഎഫ്

pnb-mayor-beena-philip
SHARE

കോഴിക്കോട് കോര്‍പ്പറേഷന്‍റെ പണം തിരിമറി നടത്തിയതില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുകയാണ് എല്‍ഡിഎഫ്. പണം തിരികെ തന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ച മുതല്‍ ബാങ്കിനെതിരെ സമരം തുടങ്ങാനാണ് തീരുമാനം. അതിനിടെ മേയറുടെ വസതി ഉപരോധിച്ച 10 UDF കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  പണം പലിശയടക്കം തിരികെ നല്‍കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് ആവര്‍ത്തിച്ചു. 

കോര്‍പ്പറേഷന്‍റെ 15 കോടി 24 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇത് ഉടന്‍ തിരിച്ചുനല്‍കാമെന്നായിരുന്നു ആദ്യം ബാങ്ക് അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് ദിവസം കൂടി വേണമെന്ന് ബാങ്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കിനെതിരെ മുന്നറിയിപ്പുമായി സിപിഎമ്മും കോര്‍പ്പറേഷനും രംഗത്തെത്തിയത്. അതിനിടെ പണം തിരിമറിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയര്‍ ഭവനിലേയ്ക്ക് ഇരച്ചുകയറിയതിനെതിരെ മേയര്‍ രംഗത്തെത്തി. സമരം ബാങ്കിന് മുന്നിലാണ് നടത്തേണ്ടതെന്നും മേയര്‍. എന്നാല്‍ പണംതിരിമറിയില്‍ നിന്ന് വിഷയം മാറ്റാനാണ് മേയറുടെയും ഭരണസമിതിയുടേയും ശ്രമമെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്‍റെ കഴിവില്ലായ്മയാണ് പണം തിരിമറിക്ക് കാരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ആരോപിച്ചു. 

LDF against Punjab National Bank‘പണം തിരികെ തന്നില്ലെങ്കില്‍ സമരം’; പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ എല്‍ഡിഎഫ്

MORE IN BREAKING NEWS
SHOW MORE