റാംപുകളിൽ 'ഗുണ്ടാ ഷോ'; മോഡലിങ് കമ്പനികളെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ; വെളിപ്പെടുത്തൽ

fashionshow-12
SHARE

സംസ്ഥാനത്ത് വിവിധ മോഡലിങ്ങ് കമ്പനികളെ നിയന്ത്രിക്കുന്നത്  ക്രിമിനലുകൾ അടങ്ങുന്ന സംഘങ്ങൾ. കുടിപ്പകയുടെ ഭാഗമായി ഫാഷൻ ഷോയ്ക്കിടെ ഗുണ്ടകളുടെ നേതൃത്വത്തിൽ അക്രമവും സംഘട്ടനവും പതിവാണ്. കൊച്ചിയിൽ എമിറേറ്റ്സ് ഫാഷൻ വീക്കിൽ നിന്ന് മാറി നിൽക്കാൻ കാരണം ഗുണ്ടകളെ ഭയന്നാണെന്ന് മുഖ്യ സംഘാടകൻ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 

മോഡലുകളല്ല റാംപുകളിൽ അക്ഷരാർഥത്തിൽ ഗുണ്ടകളുടെ വിളയാട്ടമാണ്. ഇത് തൃശൂരിൽ നടന്ന ഫാഷൻ ഷോയിൽ നിന്നുള്ള ദൃശ്യങ്ങൾ. കൊച്ചിയിലെ എമിറേറ്റ്സ് ഫാഷൻ വീക്ക് അലങ്കോലപ്പെട്ടതിന് പിന്നിലും ഗുണ്ടകളാണെന്ന് മുഖ്യ സംഘാടകനായ എമിറേറ്റ് ഫാഷൻ കമ്പനി ഉടമ അൻഷാദ് ആഷ്. വധഭീഷണി മുഴക്കിയ ഗുണ്ടകൾ റാംപിലും എത്തിയതോടെ പൊലീസിന്റെയും സഹായം തേടിയിരുന്നുവെന്ന് അൻഷാദ്.മറ്റൊരു ഷോ അലങ്കോലപ്പെടുത്തിയ പ്രൊഡക്ഷൻ കമ്പനിയുടെ ഫണ്ട് തടഞ്ഞുവെച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അൻഷാദ്. റാംപുകളിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിയന്ത്രിക്കാൻ നടപടിയില്ലാത്തതും മോഡലിങ് രംഗത്തെ ചൂഷണങ്ങൾക്ക് വളമാകുന്നു. 

Criminals controlling fashion shows;

MORE IN BREAKING NEWS
SHOW MORE