വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു

Hindu-Aikya-Vedi
SHARE

വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പൊലീസ് നോട്ടിസ് നല്‍കി. പൊലീസ് അനുമതിയില്ലാതെ മാർച്ച് നടത്താനിരിക്കെയാണ് നടപടി. വൈദികരുടെ നേതൃത്വത്തിലെ സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ മാർച്ച്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിക്കും. വിഡിയോ റിപ്പോർട്ട് കാണാം. 

Story Highlights: Vizhinjam port protest

MORE IN BREAKING NEWS
SHOW MORE