കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ മരിച്ച നിലയിൽ; നടുക്കം

soujath-murder
SHARE

മലപ്പുറം താനൂരിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്ത് മരിച്ച നിലയിൽ. കൊലപ്പെടുത്തിയതെന്ന് സംശയം. കാമുകൻ ബഷീറിനെ വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി.

കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹം. കോട്ടയ്ക്കലിൽ നിന്നാണ് ബഷീറിനെ വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയത്.  ബഷീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. സൗജത്തിലെ കൊലപ്പെടുത്തിയ ശേഷം ബഷീർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 

4 വർഷം മുൻപാണ് താനൂർ സ്വദേശി സവാദിനെ ഭാര്യ സൗജത്തിന്റെ സഹായത്തോടെ ബഷീർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഗൾഫിൽ  നിന്ന് 2 ദിവസത്തേക്ക് അവധിക്ക് വന്ന് കൊലപാതകം നടത്തി  മടങ്ങി പോവുകയായിരുന്നു താനൂർ തെയ്യാല സ്വദേശി ബഷീർ. വരാന്തയിൽ മകൾക്കൊപ്പം  കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരക്കഷണം കൊണ്ട് തലയ്ക്കടിച്ചായിരുന്നു  കൊലപാതകം. ഗൾഫിലേക്ക് രക്ഷപ്പെട്ട ബഷീറിനെ പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

പ്രതികൾക്കെതിരെയുള്ള വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സൗജത്തിന്റെ മരണം. പ്രതി ബഷീറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്

Wife who killed her husband along with her lover, is dead

MORE IN BREAKING NEWS
SHOW MORE