ചൈനിസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

FILES-CHINA-POLITICS-JIANG
Jiang Zemin
SHARE

ചൈനിസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 1993 മുതല്‍ 2003 വരെ പ്രസിഡന്റായിരുന്നു. പ്രസിഡന്റ് പദമൊഴിഞ്ഞിട്ടും 2004 വരെ സേനയുടെ ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്നു.  

ചൈനയിലെ അധികാരകേന്ദ്രങ്ങളുടെ തലമുറമാറ്റത്തിന് മധ്യവര്‍ത്തിയായ നേതാവാണ് ജിയാങ് സെമീന്‍. ടിയാനന്‍മെന്‍ പ്രക്ഷോഭത്തിനുശേഷം ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായാണ് അധികാരമേറ്റത്. പിന്നീട് ഹു ജിന്റാവോയ്ക്കായി വഴിമാറി.  ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍ നിന്ന് ഹോങ്കോങ്ങും പോര്‍ച്ചുഗല്‍ അധീനതയിലായിരുന്ന മക്കാവുവും ചൈനയുടെ കീഴിലായത് സെമിന്റെ ഭരണകാലത്താണ്. 

Jiang Zemin: Former Chinese leader dies aged 96

MORE IN BREAKING NEWS
SHOW MORE