ഓപ്പറേഷൻ താമര: തുഷാറിനെ അറസ്റ്റ് ചെയ്യുന്നത് തെലങ്കാന ഹൈക്കോടതി തടഞ്ഞു

thushar-vellapalli-nda
SHARE

തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബി.ഡി. ജെ. എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസവും തിരിച്ചടിയും. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് നിർദേശിച്ചു. കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ച് നിർദേശം. കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

Operation lotus: Telangana HC blocks Tusshar's arrest

MORE IN BREAKING NEWS
SHOW MORE