മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

army-man
SHARE

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രിയിൽ സുഗ്മ ജില്ലയിലെ ദാബ കോന്തയിൽ മാവോയിസ്റ്റുകൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഹക്കീമിന്റെ ഭൗതികദേഹം ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കും. വിഡിയോ റിപ്പോർട്ട് കാണാം. 

മാവോയിസ്റ്റുകളുടെ ആക്രമണത്തിന് പിന്നാലെ പരുക്കേറ്റ ജവാൻമാരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹക്കീമിന്റെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടന്നുവെന്ന് മാത്രമാണ് ബന്ധുക്കളെ ആദ്യം അറിയിച്ചിരുന്നത്. രാത്രി 12 മണിയോടെ സൈന്യം ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചു. മാവോയിസ്റ്റുകളെ നേരിടുന്നതിനായുള്ള സിആര്‍എഫിലെ കോബ്രാ ബറ്റാലിയനിലെ സിഗ്നല്‍ വിഭാഗത്തില്‍ കമാന്‍ഡോയായിരുന്നു ഹക്കീം.  

മികച്ച ഹോക്കി താരം കൂടിയായ ഹക്കീം 2007 ലാണ് സൈന്യത്തിൽ ചേരുന്നത്. ജമ്മു കശ്മീർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചു. രണ്ടുമാസം മുമ്പ് അവധിക്ക് ധോണിയിൽ എത്തി മടങ്ങിയിരുന്നു. ഭാര്യയും നാലു വയസ്സുള്ള മകളും ഉൾപ്പെടുന്നതാണ് ഹക്കീമിന്റെ കുടുംബം. 

MORE IN BREAKING NEWS
SHOW MORE