എറണാകുളം സെന്റ് മേരീസ് ബസിലിക്ക അടച്ചിടും; പൊലീസ്

stmaryschurch-27
SHARE

ഏകീകൃത കുർബാനയെ ചൊല്ലി തർക്കമുണ്ടായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക അടച്ചിടുമെന്ന് പൊലീസ്. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ആര്‍.ഡി.ഒയുടെ തീരുമാനം വരുംവരെ  നിയന്ത്രണം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

രാവിലെ ബസിലിക്കയിൽ ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ ഒരു വിഭാഗം തടഞ്ഞു. ആർച്ച് ബിഷപ്പിന് സംരക്ഷണമൊരുക്കാൻ മറുവിഭാഗം ശ്രമിച്ചതോടെ സംഘർഷമായി. സംഘർഷാവസ്ഥയെ തുടർന്ന് ആർച്ച് ബിഷപ്പ് മടങ്ങിപ്പോവുകയായിരുന്നു. തുടർന്ന് കനത്ത പൊലീസ് കാവലാണ് ബസിലിക്ക പ്രദേശത്ത് ഏർപ്പെടുത്തിയത്. 

Police to close St Mary's basilica 

MORE IN BREAKING NEWS
SHOW MORE