വിഴിഞ്ഞം സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപിനെ പ്രതി ചേര്‍ത്ത് പൊലീസ്

bishopvizhinjam-27
SHARE

ശനിയാഴ്ചയുണ്ടായ വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ ഉൾപ്പടെ അന്‍പതോളം പേരെ പ്രതികളാക്കി എഫ്.ഐ.ഐ.ആർ. ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസും, മോണ്‍. യൂജിന്‍   പെരേരയുമടക്കമുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. പരാതി ലഭിച്ചതിന് പുറമെ സ്വമേധയായും പൊലീസ് കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആറിന്റെ പകര്‍പ്പ്  മനോരമ ന്യൂസിന് ലഭിച്ചു. 

അതേസമയം സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണെന്നും വികൃതമായ നടപടികളാണ് സർക്കാരിന്റേതെന്നും ലത്തീൻ അതിരൂപത ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളം ഭരിക്കുന്നതെന്നും ലത്തീൻ അതിരൂപത സർക്കുലറിൽ. 

FIR against priests including  Archbishop Dr. Thomas J Netto

MORE IN BREAKING NEWS
SHOW MORE