തെളിവില്ല; സോളര്‍ പീഡനക്കേസിൽ അടൂര്‍ പ്രകാശിന് ക്ളീന്‍ചിറ്റ്

adoor-prakash
SHARE

അടൂര്‍ പ്രകാശ് എം.പിയ്ക്കെതിരായ സോളര്‍ പീഡനക്കേസില്‍ തെളിവില്ലെന്നു സി.ബി.ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മന്ത്രിയായിരുന്ന സമയത്ത് കോന്നിയിലെ പ്രമാടത്തുവെച്ച് പീഡിപ്പിച്ചുവെന്നും വിമാനടിക്കറ്റ് അയച്ചു ബെംഗലൂരുവിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പരാതി. കേസ് സിബിഐയ്ക്ക് കൈമാറിയതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും സത്യം പുറത്തുവന്നതില്‍ സന്തോഷമെന്നുമായിരുന്നു അടൂര്‍ പ്രകാശിന്‍റെ  പ്രതികരണം.

പരാതിക്കാരായുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ്  സി.ബി.ഐയുടെ കണ്ടെത്തല്‍. പരാതിയില്‍ ചൂണ്ടിക്കാണിച്ച ദിവസം അടൂര്‍ പ്രകാശ് ബംഗ്ലൂരുവില്‍ മുറിയിടുത്തിട്ടില്ലെന്ന് കണ്ടെത്തിയെന്നും സിബിഐ പറയുന്നു. കേസില്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടിട്ടും തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുആദ്യം പ്രത്യേക സംഘവും, പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 2021 ജനുവരിയിലാണ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഓഗസ്റ്റില്‍ സിബിഐ കേസ് ഏറ്റെടുത്തു.ചെയ്യാത്ത കുറ്റത്തിനു വേട്ടയാടുകയായിരുന്നുവെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍,അടൂര്‍ പ്രാകാശ്, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ ആറു എഫ്.ഐ.ആറാണ് റജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഹൈബി ഈഡനെതിരെയുള്ള കേസിലും തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. രുന്നു. 

MORE IN BREAKING NEWS
SHOW MORE