അവധിയിലുളളവരോട് ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശം; വിഴഞ്ഞത് പൊലീസിന് ജാഗ്രതാനിര്‍ദേശം

Vizhinjam-ProtestN
SHARE

വിഴിഞ്ഞം സംഘര്‍ഷത്തെ തുടർന്ന് സജ്ജരായിരിക്കാന്‍ തിരുവനന്തപുരത്തെ പൊലീസിന് നിര്‍ദേശം. അവധിയിലുളള ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരമേഖലകളിലും ജാഗ്രത നിര്‍ദേശം നൽകി. സമരാനുകൂലികളും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയ സാഹചര്യത്തിലാണ് നിര്‍ദേശം.

വിഴിഞ്ഞം തുറമുഖനിര്‍മാണപ്രദേശത്തേക്ക് നിര്‍മാണസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ വന്‍ സംഘര്‍ഷം. വിഴിഞ്ഞം സമരക്കാരും സമരത്തെ എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇരുഭാഗത്തു നിന്നും കല്ലേറുണ്ടായി. പൊലീസുകാര്‍ക്കുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.  സംഘര്‍ഷത്തെ തുടര്‍ന്ന് പാറയുമായി എത്തിയ ലോറികള്‍ പൊലീസ് മടക്കി അയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്. 

Police instructed to be ready in Vizhinjam

MORE IN BREAKING NEWS
SHOW MORE