സെഞ്ചറി നേടി ടോം ലാഥം; ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തോൽവി

ind-vs-nz
SHARE

ഇന്ത്യ – ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. ഇന്ത്യ 306 റൺസ് എന്ന പൊരുതാവുന്ന സ്കോർ മുന്നോട്ടുവച്ചുവെങ്കിലും ന്യൂസീലൻഡിന്റെ നിശ്ചയദാർ‌ഢ്യത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഉജ്വല ഇന്നിങ്സോടെ ടോം ലാഥം, ക്യാപ്റ്റൻ കെയ്ൻ വില്യംസൻ എന്നിവരാണ് ന്യൂസീലൻഡിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ 2.5 ഓവറുകൾ ബാക്കിനിൽക്കെ ഏഴുവിക്കറ്റിന് ന്യൂസീലൻഡ് ജയിച്ചു കയറി.

സെഞ്ചറി നേടിയ ടോം ലാഥം 104 പന്തിൽ നിന്ന് 145 റൺസ് സ്വന്തം പേരിൽ കുറിച്ചു. 98 പന്തിൽ നിന്ന് 94 റൺസാണ് കെയ്ൻ വില്യംസന്റെ സമ്പാദ്യം. 19 ഫോറുകളും അഞ്ച് സിക്‌സറുകളും പായിച്ച ടോം ലാഥം ന്യൂസീലൻഡിനെ അനായാസ വിജയത്തിലേക്കു നയിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള പേസ് ബോളർ ഉമ്രാൻ മാലിക് പത്ത് ഓവറിൽ 66 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഷർദൂൽ താക്കൂർ ഒരു വിക്കറ്റ് നേടി.

India vs New Zealand: Latham, Williamson power NZ to win against India

MORE IN BREAKING NEWS
SHOW MORE