കത്ത് വ്യാജമെന്ന് മേയർ ഹൈക്കോടതിയിൽ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

arya-rajendran-03
SHARE

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ കത്ത് വ്യാജമെന്ന് ഹൈക്കോടതിയിലും ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ. വിവാദ കത്തിന്മേൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മേയർ നിലപാട് വ്യക്തമാക്കിയത്. വിവാദത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഹർജി അപ്രസക്തമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹർജി ഹൈക്കോടതി ഈ മാസം 30ലേക്ക് മാറ്റി. വിവാദ കത്തിന്മേൽ ജുഡീഷ്യൽ അന്വേഷണമോ, സിബിഐ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് കോർപറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്.

അതേസമയം, നിയമനക്കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. യുവമോർച്ച പ്രവർത്തകർ കോർപറേഷന്റെ പ്രധാന കവാടങ്ങൾ ഉപരോധിച്ചു. രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്.  പിൻവശത്തെ കവാടത്തിൽ കോർപഷേൻ ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മൂന്നാമത്തെ കവാടത്തിലെ സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കിയതിനു ശേഷമാണ് ജീവനക്കാർക്ക്  ഉള്ളിൽ പ്രവേശിക്കാനായത്. യുവമോർച്ച പ്രവർത്തകർ കൈയേറ്റം ചെയ്തതായി ജീവനക്കാർ ആരോപിച്ചു. കോൺഗ്രസും ബിജെപിയും കോർപറേഷൻ കവാടത്തിൽ ധർണ നടത്തുന്നു. കെ എസ് യു വും കോർപറേഷനിലേയ്ക്ക് മാർച്ച് നടത്തി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം  കൂടുതൽ കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. 

Appointment letter row: Mayor Arya Rajendran high court

MORE IN BREAKING NEWS
SHOW MORE