അരുൺ ഗോയലിനെ മിന്നൽ വേഗത്തിൽ നിയമിച്ചതെന്തിന്; കേന്ദ്രത്തോട് സുപ്രീംകോടതി

arun-goel-supreme-court-1
SHARE

തിരഞ്ഞെടുപ്പ് കമ്മിഷണറായി അരുൺ ഗോയലിനെ മിന്നൽ വേഗത്തിൽ നിയമിച്ചതെന്തിനെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. മേയ് 15 മുതൽ ഒഴിവുണ്ടായിരുന്ന പദവിയിൽ 24 മണിക്കൂറിനകം ഫയൽ നീങ്ങിയോ എന്നും ചോദ്യം. എങ്ങനെ ഈ പേരിലേക്ക് എത്തിയെന്നും നടപടിക്രമങ്ങൾ അറിയിക്കണമെന്നും ഭരണഘടന ബെഞ്ച് എ.ജിയോട് ആവശ്യപ്പെട്ടു. നിയമനം സുതാര്യമാണെന്ന് വ്യക്തമാക്കിയ എ.ജി, 

അരുൺ ഗോയലിന്റെ നിയമന ഫയലുകൾ കോടതിക്ക് കൈമാറി. വിശദമായ വാദത്തിനൊടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വിധി പറയാനായി മാറ്റി

SC Pulls Up Centre Over EC Chief Arun Goyal's Appointment

MORE IN BREAKING NEWS
SHOW MORE