സംസ്ഥാന ടെലിവിഷൻ പുരസ്കാരം: തിളങ്ങി മനോരമ ന്യൂസും മഴവിൽ മനോരമയും

jayamohan-parvathy-sruthi
ജയമോഹൻ, പാർവതി കുര്യാക്കോസ്, ശ്രുതി പിള്ള, ഉണ്ണിരാജ
SHARE

സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങളില്‍ നേട്ടം കൊയ്ത് മനോരമ ന്യൂസും മഴവില്‍ മനോരമയും. മനോരമ ന്യൂസിലെ ജയമോഹനെ  സമകാലിക പരിപാടികളിലെ മികച്ച അവതാരകനായും പാര്‍വതി കുര്യാക്കോസിനെ വാര്‍ത്തേതര പരിപാടികളിലെ മികച്ച അവതാരകയായും തിരഞ്ഞെടുത്തു. മഴവില്‍ മനോരമയിലെ ‘ഒരുചിരി ഇരുചിരി ബംപര്‍ ചിരി’ മികച്ച െടലിവിഷന്‍ ഷോയായി തിരഞ്ഞെടുത്തപ്പോള്‍ മറിമായത്തിലെ പി.ഉണ്ണിരാജാണ് മികച്ച ഹാസ്യനടന്‍.

മുപ്പതാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങളില്‍ നാലെണ്ണമാണ് മനോരമ ന്യൂസും മഴവില്‍ മനോരമയും ചേര്‍ന്ന് സ്വന്തമാക്കിയത്. തിരുവിതാംകൂര്‍ രാജവംശത്തേക്കുറിച്ചുള്ള ചരിത്രപുസ്തകമായ ദന്തസിംഹാസനത്തിന്റെ രചയിതാവ് മനു എസ്.പിള്ളയുമായുള്ള അഭിമുഖമാണ് ജയമോഹന്‍ നായരെ കറന്റ് അഫയേഴ്സ് വിഭാഗത്തിലെ മികച്ച അവതാരകനാക്കിയത്.

നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ ജില്ലയുടെ രാഷ്ട്രീയം പരിചയപ്പെടുത്തിയ സ്വന്തം ജില്ല എന്ന പരിപാടിയിലൂടെ പാര്‍വതി കുര്യാക്കോസ് വാര്‍ത്തേതര പരിപാടികളിലെ മികച്ച അവതാരകയായി.

എന്റര്‍ടെയിന്‍െമന്റ് വിഭാഗത്തിലെ മികച്ച ടി.വിയാണ് മനോരമ ന്യൂസിലെ ഒരു ചിരി ഇരുചിരി ബംപര്‍ ചിരി. ശ്രുതി പിള്ള സംവിധാനം ചെയ്യുന്ന ഷോ ഇതിനകം 400 എപ്പിസോഡുകള്‍ പിന്നിടുകയും മൂന്ന് കോടിയോളം രൂപ മല്‍സരാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു. മറിമായത്തിലെ അഭിനയമാണ് പി.ഉണ്ണിരാജനെ മികച്ച ഹാസ്യഅഭിനേതാവാക്കിയത്.

Manoramanews and Mazhavil Manorama bags Kerala state television awards 

MORE IN BREAKING NEWS
SHOW MORE